vhp

കോട്ടയം: ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര സ്വമിയാർ മഠത്തിൽ നടത്തിയ പ്രവർത്തക കുടുംബ സംഗമം സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ദീപപ്രോജ്വലനം നടത്തി. സംസ്ഥാന ജന.സെക്രട്ടറി കെ.പി.ഹരിദാസ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.ബാബു, സ്വാമി ആത്മബോധാനന്ദ തീർത്ഥപാദർ, കെ പി എം എസ് നേതാവ് എൻ.കെ. നീലകണ്‌ഠൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, മഹിളാഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ബിന്ദു മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, കെ.പി.ഗോപിദാസ്, പ്രൊഫ. ഹരിലാൽ, സി. കൃഷ്ണ കുമാർ, സിന്ധു പൈ എന്നിവർ പ്രസംഗിച്ചു.