പാലാ : കിഴതടിയൂർ സഹകരണ ബാങ്കിന്റെ വിവിധ ആരോഗ്യസേവന സംരഭങ്ങൾ ഒരു കുടക്കീഴിലാക്കുന്ന കിസ്‌ക്കോ ഹെൽത്ത് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. നിലവിലുള്ള ഡയഗ്‌നോസ്റ്റിക് കേന്ദ്രത്തിന് സമീപം ബാങ്കിനു സ്വന്തമായുള്ള 78 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. ഇരുനിലകളിലായി 15000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് മന്ദിരം. രാവിലെ 11 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാസ്ഥാപനം നിർവഹിക്കും. സഹകരണ മേഖലയ്ക്കുള്ള മികച്ച സംഭാവന പരിഗണിച്ച് ബി.പി. പിള്ളയെ ചടങ്ങിൽ മാണി സി.കാപ്പൻ എം.എൽ.എ ആദരിക്കും.