പാലാ : സഹൃദയസമിതിയുടെ നേതൃത്വത്തിൽ 29 ന് മഹാകവി കട്ടക്കയത്തിൽ ചെറിയാൻമാപ്പിളയുടെ ചരമവാർഷിക അനുസ്മരണവും കവിയരങ്ങും നടത്തുമെന്ന് സെക്രട്ടറി രവി പുലിയന്നൂർ അറിയിച്ചു. 29 ന് വൈകിട്ട് 3 മുതൽ പാലാ സിവിൽ സ്‌റ്റേഷനു സമീപം നഗരസഭയുടെ സായം പ്രഭ ഓപ്പൺ സ്റ്റേജിലാണ് പരിപാടി.