t

തലയോലപ്പറമ്പ്: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി അറുന്നൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ചെക്കപ്പ്, ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. മെഡിക്കൽ ചെക്കപ്പ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ബിജു ജോൺ, എച്ച്.ഐ. സക്കീർ, മേഴ്‌സി കോളേജ് ഒഫ് നേഴ്‌സിംഗ് സ്റ്റാഫ്, വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തലയോലപ്പറമ്പ് പൊതി മെഴ്‌സി നേഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ജീവിത ശൈലി രോഗങ്ങളായ പ്രഷർ, ഡയബറ്റിസ്, ഹൃദയാഘാതം എന്നിവയെ സംബന്ധിച്ചുള്ള എക്‌സിബിഷൻ, ഫ്ലാഷ് മോബ്, ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് എന്നിവ നടത്തി. കുട്ടികൾ തെരുവുനാടകവും അവതരിപ്പിച്ചു.