കൂരാലി : കാലിയായ പോക്കറ്റുമായി കൂരാലിയിലെ എ.ടി.എമ്മിലേക്കാണ് നിങ്ങൾ വരുന്നതെങ്കിൽ പെട്ടതുതന്നെ. എസ്.ബി.ഐ ഇളങ്ങുളം ശാഖയുടെ പി.പി റോഡിലെ കൂരാലിയിലെ എ.ടി.എം എന്നും തകരാറിലാണ്. മറ്റ് ബാങ്കുകൾക്കൊന്നും എ.ടി.എം ഇല്ലാത്ത പ്രദേശത്ത് ആൾക്കാരുടെ ഏക ആശ്രയം ഇതായിരുന്നു. മിക്കപ്പോഴും മെഷീൻ തകരാറിലായതിനാൽ ഇപ്പോൾ എ.ടി.എം അടച്ചിട്ടിരിക്കുകയാണ്. ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന എ.ടി.എമ്മിന്റെ തകരാർ പരിഹരിക്കണമെന്നാണ് ആവശ്യം. അഞ്ചുകി.മീ ദൂരെ പൊൻകുന്നത്തോ പൈകയിലോ മാത്രമാണ് മറ്റ് എ.ടി.എം കൗണ്ടറുകളുള്ളത്.