അടിമാലി :താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് കഴിഞ്ഞ 15 വർഷക്കാലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന മെഡിക്കൽ സ്റ്റോർ ആശുപത്രി വികസനത്തിന്റെ ഭാഗമായി പുറത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ കേരളകൗമുദി വാർത്തയെ തുടർന്ന് ആശുപത്രി പരിസരത്ത് തന്നെ മാറ്റി സ്ഥാപിക്കാൻ അനുമതി നൽകിയതായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ അറിയിച്ചു. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒ പി വിഭാഗം കെട്ടിടത്തിന്റെ പുറകുവശത്ത് ദേശിയ പാതയോരത്താണ് സൗകര്യം ഒരുക്കുന്നത്. താല്കാലിക കെട്ടിടം പണിയുന്നതിനുള്ള സഹായങ്ങൾ ചെയ്യുമെന്നും പുതിയ കെട്ടിടം നിർമ്മിക്കുമ്പോൾ അതിൽമെഡിക്കൽ സ്റ്റോറിനുള്ള സൗകര്യം ഒരുക്കുമെന്നും മുരുകേശൻ അറിയിച്ചു.