k

തലയോലപ്പറമ്പ്: ഗവൺമെന്റ് സ്‌പെഷ്യൽ ഗ്രേഡ് നിയമനങ്ങളിൽ ആനുപാതികമായ സംവരണം പട്ടികജാതിക്കാർക്ക് നൽകണമെന്ന് കേരള സാംബവർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം.വി ജയപ്രകാശ് ആവശ്യപ്പെട്ടു. വെള്ളൂരിൽ വച്ച് നടന്ന കെ.എസ്.എസ് വൈക്കം താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് എൻ.കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ സാബു സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി പി.ആർ ബാലൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി.ജെ ബാബു, സെക്രട്ടറി എം.സി പ്രഭാകരൻ, കെ.കെ ചെല്ലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.