തലയോലപ്പറമ്പ്: 'വിദ്യാലയം പ്രതിഭകളിലേക്ക്" എന്ന പദ്ധതിയുടെ ഭാഗമായി ബ്രഹ്മമംഗലം ഗവ. യു പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ യും ചേർന്ന് കാഥികൻ ബ്രഹ്മമംഗലം രവിയെ പൊന്നാട അണിയിച്ച് ആഭരിച്ചു. കഥാപ്രസംഗ ജീവിതത്തിലെ അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ എ.ആർ ജോയി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ജയ ഷിജു, അദ്ധ്യാപകരായ ബിന്ദു.കെ ഗോപാൽ, എൻ. ധന്യ, ശിവകുമാരി, സ്‌കൂൾ ലീഡർ സയന റെജി തുടങ്ങിയവർ പ്രസംഗിച്ചു.