തലയോലപ്പറമ്പ്: തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 9 നും 10.30നും മദ്ധ്യേ തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് ഭാഗവത പാരായണം, നാരായണീയ പാരായണം ഉച്ചയ്ക്ക്ക്ക് 12.30ന് പ്രസാദമൂട്ട് വൈകിട്ട് 5.30ന് പുഷ്പാഭിഷേകം, 6.30ന് ദീപാരാധന, 7ന് തിരുവാതിരകളി, 8ന് ഭക്തിഗീതാമൃതം എന്നിവ നടക്കും. ഏഴാം ഉത്സവദിവസമായ ഡിസംബർ ഒന്നിനാണ് പ്രസിദ്ധമായ തിരുപുരം പകൽപൂരം .വൈകിട്ട് 4ന് പൂര മൈതാനിയിൽ തന്ത്രി മുഖ്യൻ മനയത്താറ്റ് മനചന്ദ്രശേഖരൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന് 15 ഓളം ഗജവീരന്മാർ അണിനിരക്കുന്ന പകൽ പൂരത്തിന് ഗജരാജൻ പാമ്പാടി രാജൻ തിടമ്പേറ്റും. മേളകലാചക്രവർത്തി ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ പ്രമാണത്വത്തിൽ 150 ഓളം കലാകാരന്മാർ അവതരിപ്പിക്കുന്ന പാണ്ടിമേളം, കുടമാറ്റം, മയിലാട്ടം എന്നിവ പൂരത്തിന് മാറ്റ് കൂട്ടും. രാത്രി 8ന് ദീപാരാധന, 9ന് വലിയ വിളക്ക് ദീപകാഴ്ച, കാണിക്ക. ആറാട്ട് ദിവസമായ രണ്ടിന് രാവിലെ 10ന് ഭക്തിഗാനസുധ, ഉച്ചക്ക് 12.30ന് ആറാട്ടു സദ്യ, വൈകിട്ട് 4ന് കൊടിയിറക്ക്, 5 ന് അയ്യൻകോവിൽ ക്ഷേത്രത്തിലേയ്ക്ക് ആറാട്ട് പുറപ്പാട്. 7ന് ക്ഷേത്രക്കുളത്തിൽ തിരു ആറാട്ട്, 7.15ന് നൃത്തനാടകം. 8.30 ന് ആറാട്ട് എതിരേൽപ്പ്, മേജർസെറ്റ് പഞ്ചവാദ്യം രാത്രി 12 ന് ഇറക്കിപൂജ എന്നിവയോടെ ഉത്സവം സമാപിക്കും .