ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർമഠം മഠാധിപതി മേലേടം വാസുദേവ ബ്രഹ്മാനന്ദ തീർത്ഥസ്വാമിയാർ ഉദ്ഘാടനം ചെയ്തു. ദേവസ്വംപ്രസിഡന്റ് ഡോ.സി.പി.എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി കെ.എസ്.ശങ്കരൻ നമ്പൂതിരി, ടി.പി.രവീന്ദ്രൻപിള്ള, എൻ.രാധാകൃഷ്ണൻ, ടി.എൻ.സരസ്വതിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. യജ്ഞാചാര്യൻ പാലക്കാട് നാരായണാലയത്തിലെ സ്വാമി സന്മയാനന്ദ സരസ്വതി ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി. ഡിസംബർ 1 നാണ് യജ്ഞസമാപനം.