പൊൻകുന്നം: ഇളങ്ങുളം സെന്റ് മേരീസ് സ്‌കൂളിന് സമീപം പി.പി റോഡിലെ ഓടയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രദേശമാകെ ദുർഗന്ധപൂരിതമാണ്. സെപ്ടിക് ടാങ്ക് ക്ലീനിംഗ് സംഘങ്ങളുടെ ടാങ്കർ ലോറികളിൽ നിന്ന് ഓടയിലേക്കും റോഡരികിലേക്കും മാലിന്യം തുറന്നുവിടുകയാണ പതിവ്. ഒന്നാംമൈൽ, ചീരാംകുഴിപ്പടി, അഞ്ചാംമൈൽ എന്നിവിടങ്ങളിലും രണ്ടുമാസത്തിനിടെ പലതവണ കക്കൂസ് മാലിന്യം തള്ളി. പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.