മുണ്ടക്കയം : സി.പി.എം മുണ്ടക്കയം ലോക്കൽ കമ്മിറ്റി വണ്ടൻപതാൽ അസംബനിയിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനവും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാമത് വാർഷികവും ഡിസംബർ 1 ന് വണ്ടൻപതാലിൽ നടക്കും. വൈകിട്ട് മൂന്നിന് അസംബനിയിൽ നിന്നു റാലി ആരംഭിക്കും. താക്കോൽ ദാനവും പൊതുസമ്മേളനം ഉദ്ഘാടനവും ജില്ലാ സെക്രട്ടറി വി.എൻ വാസവൻ നിർവഹിക്കും. അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ. രാജേഷ്, പി.എസ് സുരേന്ദ്രൻ, റജീനാ റഫീഖ് എന്നിവർ പങ്കെടുക്കും.