എരുമേലി : മുക്കട വലിയവീട്ടിൽ വിൽസൺ തോമസിന്റെ വൈക്കോൽ വില്പന ശാലയിലെ വൈക്കോൽക്കൂനയ്ക്ക് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാർ പാത്രങ്ങളിൽ വെള്ളം കൊണ്ടുവന്ന് ഒഴിച്ചും കമ്പുകൾ കൊണ്ട് അടിച്ചും തീ കെടുത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല. പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചതോടെ ശബരിമല സീസൺ സേവനത്തിന് എരുമേലിയിൽ പ്രവർത്തിക്കുന്ന താത്കാാലിക ഫയർഫോഴ്‌സ് ഓഫീസിൽ നിന്നു മൂന്ന് യൂണിറ്റെത്തിയാണ് തീയണച്ചത്. റാന്നിയിൽ നിന്നും അഗ്‌നിശമനസേന എത്തിയിരുന്നു. സമീപത്തുള്ള കടകളിലും വീടുകളിലും തീ വ്യാപിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിരുന്നു. വൈദ്യുതി ലൈനുകൾ ഓഫാക്കി. അസി. സ്റ്റേഷൻ ഓഫീസർ കെ.മധുവിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.