ചങ്ങനാശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് ചങ്ങനാശേരിയിൽ തുടക്കം. മുനിസിപ്പൽ ടൗൺ ഹാളിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ പതാക ഉയർത്തി. സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ജോജി ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി. കെ. സി മമ്മദ്‌കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.സി. ജോസഫ് സ്വാഗതം പറഞ്ഞു. ബിനു റോസ്, സുമേഷ് കടുക്കര, കെ സന്തോഷ് കുമാർ. (മിനിട്‌സ് കമ്മറ്റി ) പി. എ അബ്ദുൾ സലീം, ഹരികുമാർ, അന്നമ്മ രാജു, രാജൻ നെടിയകാല. (പ്രമേയ കമ്മറ്റി.),​ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി കെ.എസ്. മണി പ്രവർത്ത റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി ഇ. എസ് ബിജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമിതി ജില്ലാ ട്രെഷറർ പി.എ ഇർഷാദ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി റസ്സൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. വി ബൈജു, നഗരസഭാ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ പങ്കെടുത്തു. സമിതി ഏരിയാ പ്രസിഡന്റ് ജി സുരേഷ് ബാബു നന്ദി പറഞ്ഞു. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപെട്ട 210 പ്രതിനിധികളിൽ നിന്നായി വിവിധ ഏരിയാ കമ്മറ്റികളെ പ്രതിനിധീകരിച്ച് എ.വി റഹീം, എം.എൻ സുരേന്ദ്രബാബു, ടോണി മാലിൽ, എൻ.എസ് സുരേഷ്, പി.എ മായിൻ, പി.സി ബാബു, കെ. സുനിൽ കുമാർ, ജോസഫ് ആന്റണി, അഷറഫ് കുട്ടി, നൗഷാദ് ഉമ്മർ, പി.ആർ സാബു, അജാസ് റെഷീദ്, തബി, കുര്യാക്കോസ്, നാസർ ചാത്തങ്കോട്ട് മാലിയിൽ, മായാ ജയകുമാർ, ബിനു മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വഴിയോര വ്യാപാരം നിയന്ത്രിക്കുക, ലൈസൻഫീസും പ്രൊഫഷണൽ ഫീസ് ചാർജും പിൻവലിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.

സമ്മേളനത്തിന് സമാപനം കുറിച്ച് ആയിരക്കണക്കിന് വ്യാപാരികൾ അണിനിരക്കുന്ന പ്രകടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വർണ്ണാഭമായ റാലി നഗരം ചുറ്റി പൊതു സമ്മേളനം നടക്കുന്ന പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിക്കും. തുടർന്ന് ചേരുന്ന പൊതു സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കേരള അർബൻ ആന്റ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ പ്രൊഫ എം. ടി ജോസഫ് മുതിർന്ന വ്യാപാരികളെ ആദരിക്കും. സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. എം ലെനിൻ സംഘടനാ വിശദീകരണം നടത്തും.സി ഐ ടി യു ജില്ലാ സെക്രട്ടറി എ. വി റസ്സൽ , സ്വാഗത സംഘം ചെയർമാൻ കെ.സി ജോസഫ് എന്നിവർ പങ്കെടുക്കും. സംഘാടക സമിതി ജനറൽ കൺവീനർ ജോജി ജോസഫ് നന്ദിയും പറയും.