ചങ്ങനാശേരി: പഴയപള്ളി മുസ്ലീം ജമാ-അത്തിന്റെ ആഭിമുഖ്യത്തില്‍ പഴയപള്ളിയിലെയും അനുബന്ധ മദ്രസ്സകളിലെയും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ കലാമത്സരങ്ങള്‍ ഡിസംബര്‍ ഒന്നിന് രാവിലെ എട്ട് മുതല്‍ പഴയപള്ളിയില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മദ്രസ്സ ഹെഡ്മാസ്റ്റര്‍ മുഖാന്തിരം 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി പേരുവിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം.