നെടുംകുന്നം: നെടുംകുന്നം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ ഭവന സന്ദർശനം വാർഡ് മെമ്പർ ജോസഫ് ദേവസ്യയുടെ നേതൃത്വത്തിൽ നടത്തി.സ്നേഹിത കോളിംഗ് ബെൽ പ്രോജക്ട് പ്രകാരം വാർഡിലെ കുടുംബശ്രീ കളുടെ പരിധിയിൽ വരുന്ന ഒറ്റപ്പെട്ടു താമസിക്കുന്നവരുടെ സംരക്ഷണം ഇനി കുടുംബശ്രീകൾ ഏറ്റെടുക്കും. ആഴ്ചയിൽ ഭവന സന്ദർശനം നടത്തും.അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ കുടുംബശ്രീ പ്രവർത്തകർ ചെയ്തു കൊടുക്കും.വാർഡ് തല ഉദ്ഘാടനം വാർഡ് മെമ്പർ ജോസഫ് ദേവസ്യ നിർവ്വഹിച്ചു.എ.ഡി.എസ്സ് ചെയർപേഴ്സൺ എൽസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മിനി ശശിമോൻ വൈസ് ചെയർപേഴ്സൺ സോജമ്മ സഖറിയ, ആശ വർക്കർമാരായ രമ കുട്ടപ്പൻ, ഷീജ സന്തോഷ്, കുടുംബശ്രീ പ്രവർത്തകരായ സന്തോഷ് ബാബു, ജയ ബാബു, രാജമ്മ ഗോപി ,തുടങ്ങിയവർ നേതൃത്വം നൽകി.