കുറിച്ചി : കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ പുതിയതായി പണി കഴിപ്പിക്കുന്ന ഏക ദൈവ പ്രതിഷ്ഠയോടു കൂടിയ ഗുരുദേവ ധ്യാന മന്ദിരത്തിന് ഇന്നു രാവിലെ 9ന് കട്ടിളവയ്ക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടേയും ട്രസ്റ്റ് ഖജാൻജി സ്വാമി ശാരദാനന്ദയുടേയും സാന്നിദ്ധ്യത്തിൽ എസ്.എൻ.ഡി.പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ എഴുമറ്റൂർ കട്ടിളവയ്പ്പു കർമ്മം നിർവ്വഹിക്കം. ശ്രീനാരായണ തീർത്ഥർസ്വാമി നേരത്തേ സ്ഥാപിച്ച ഏക ദൈവ പ്രതിഷ്ഠയോടു കൂടിയ മന്ദിരം കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായതിനാൽ അതേ സ്ഥാനത്ത് പുതിയ മന്ദിരം പണികഴിപ്പിക്കുകയാണ്.