വൈക്കം:വോയിസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ ദക്ഷിണാമൂർത്തി സംഗീതപുരസ്‌കാരങ്ങൾ സംഗീത സംവിധായകൻ ആലപ്പി രംഗനാഥിനും, ഗായകൻ ഉണ്ണി മേനോനും നൽകും. ജനുവരി 11, 12 തീയതികളിൽ വൈക്കം മഹാദേവക്ഷേത്രത്തിലെ കലാമണ്ഡപത്തിലാണ് ദക്ഷിണാമൂർത്തി സംഗീതോത്സവം നടക്കുക. 11 ന് രാവിലെ 8.00 ന് സംഗീതോത്സവത്തിന് ക്ഷേത്ര ക്ഷേത്രം തന്ത്രിമാർ ദീപം തെളിക്കും. 12ന് വൈകിട്ട് 6.30 ന് നടക്കുന്ന സമ്മേളനത്തിൽ മലയാള സിനിമ ഭക്തിഗാന ശാഖയ്ക്ക് നൽകിയ സംഭാവനകൾക്ക് ദക്ഷിണാമൂർത്തി സംഗീത സുമേരു പുരസ്‌കാരം സംഗീത സംവിധായകൻ ആലപ്പി രംഗനാഥിനും, ചലച്ചിത്ര ഗാനശാഖയ്ക്ക് വിലപ്പെട്ട സംഭാവനകൾക്ക് ദക്ഷിണാമൂർത്തി ഗാനേന്ദുചൂഢ പുരസ്‌കാരം പിന്നണി ഗായകൻ ഉണ്ണി മേനോനും സമ്മാനിക്കും. പ്രശസ്തി പത്രവും, ഫലകവും, 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.