വൈക്കം: ടി. വി. പുരം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ ചികിത്സ തേടിയെത്തുന്ന നിർധന രോഗികൾക്ക് സംരക്ഷണമേകാൻ ആവശ്യമായ ഉപകരണങ്ങൾ ടി. വി. പുരം ഗ്രാമപഞ്ചായത്തിലെ ഗുരുകൃപ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ നൽകി. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി ഉപകരണങ്ങൾ പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. ഗുരുകൃപ കുടുംബയൂണിറ്റിന്റെ വാർഷികാഘോഷങ്ങളുടെ ചെലവ് ചുരുക്കിയാണ് ഈ സഹായം കൈമാറിയത്. യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ. പി. സാബു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ചെയർമാൻ ജയ്‌മോൻ, കൺവീനർ ബീന വിദ്യാകരൻ, ശാഖാ വൈസ് പ്രസിഡന്റ് സുന്ദരേശൻ, സജീവ് മാന്തുവള്ളിച്ചിറ, ബിനോയ് ഇടപ്പറമ്പ്, ശരത് കോലോത്ത്, രമ ശിവദാസൻ, ഓമനക്കുട്ടൻ, സാംജി, തങ്കമ്മ മോഹനൻ, സജിനി പ്രസന്നൻ, പ്രമോദ്, രാജീവ് മാന്തുവള്ളിച്ചിറ എന്നിവർ പ്രസംഗിച്ചു.