വൈക്കം: എസ്. എൻ. ഡി. പി യോഗം 4411 ാം നമ്പർ ഇരുമ്പൂഴിക്കര സൗത്ത് ശാഖയുടെ പൊതുയോഗവും കുടുംബസംഗമവും യൂണിയൻ സെക്രട്ടറി എം. പി. സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. ഡി. ബാബു, പി. പ്രസന്നൻ, സുരേന്ദ്രൻ ചെറുവള്ളിൽ, രാജീവ് ഗീതാനിവാസ്, കുമാരി പാലംതാനം, സുഗന്ധി ഹരികുമാർ, സിന്ധു മധു, വിജയൻ കിഴക്കേടത്ത് എന്നിവർ പ്രസംഗിച്ചു. പുതിയ ഭരണസമിതിയിലേക്ക് കെ. മന്മഥൻ (പ്രസി.), പ്രകാശൻ തെക്കേടത്തുതറ (വൈസ്. പ്രസി), പി. പ്രസന്നൻ (സെക്ര.), എ. ബി. സുധീഷ് (യൂണിയൻ കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.