ചങ്ങനാശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ കരിമ്പുന്താനം ചാക്കോ ജോസഫിന്റെ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രത്യാശയും പൊതുജന സംഘടനകളും ചേർന്ന് സമാഹരിച്ച തുക കുടുംബാംഗങ്ങൾക്ക് കൈമാറി. വാർഡിൽ നടത്തിയ സമാഹരണത്തിൽ അഞ്ച് മണിക്കൂർ കൊണ്ട് 238000 രൂപയാണ് ലഭിച്ചത്. റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബാബു മാച്ചേരാത്തിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി ചെയർമാൻ കെ.എം. മാത്യു പാത്തിക്കൽ പണം കൈമാറി. പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ.ലാലി, കൺവീനർമാരായ ജസ്റ്റിൻ പാലത്തിങ്കൽ, ജോസഫ് ചെത്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.