ചങ്ങനാശേരി: ഇടത്തറക്കടവിനെ മാലിന്യവിമുക്തമാക്കാൻ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ചീരഞ്ചിറ എസ്.എച്ച്.ജി യുടെ നേതൃത്വത്തിൽ നിവാസികളും ഹരിത കേരള മിഷനും ചേർന്ന് പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് ഉദ്ഘാടനം ചെയ്തു. ചീരഞ്ചിറ എസ്.എച്ച്.ജി പ്രസിഡന്റ് ജോൺ മാത്യു മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം വാകത്താനം പൊലീസ് സബ് ഇൻപെക്ടർ ചന്ദ്രബാബു നടത്തി. ഹരിത കേരള മിഷൻ കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ പി.രമേശ് മുഖ്യ പ്രഭാഷണം നടത്തി. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ സാറാമ്മ സാബു, വാകത്താനം ഗ്രാമ പഞ്ചായത്ത് അംഗം ഏലിസബത്ത് മാത്യു, എം.പി മാത്യു, കൺവീനർ ജേക്കബ് ചെറിയാൻ, എം.യു സഖറിയ, ജോയി കെ.വർഗ്ഗീസ്, എ.ജെ.ജോസഫ് അരിയ്ക്കത്തിൽ എന്നിവർ പങ്കെടുത്തു.