ചങ്ങനാശേരി: പാറേൽ മരിയൻ തീർത്ഥാടകേന്ദ്രത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ 29 മുതൽ ഡിസംബർ 15 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡിസംബർ എട്ടിനാണ് മാതാവിന്റെ അമലോത്ഭവതിരുനാൾ. ഡിസംബർ ഒന്നിന് വൈകിട്ട് 3.50ന് തീർത്ഥാടന കേന്ദ്രം റെക്ടർ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൻ കൊടിയേറ്റും. 3.45ന് ജപമാല പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും. 29 മുതൽ ഡിസംബർ ഏഴുവരെ രാവിലെ 5.30ന് സപ്രാ, വി. കുർബ്ബാന, മദ്ധ്യസ്ഥപ്രാർത്ഥന, 7.30നും 11 മണിക്കും വി. കുർബ്ബാന, മദ്ധ്യസ്ഥപ്രാർത്ഥന, വൈകിട്ട് 3.35ന് റംശ, നാലിനു മദ്ധ്യസ്ഥപ്രാർത്ഥന, 4.15നു വചനപ്രഘോഷണം, ആഘോഷമായ വി. കുർബ്ബാന, 6.15നു ജപമാല പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. തിരുനാൾ ദിനമായ എട്ടിന് രാവിലെ 5.30ന് വി. കുർബ്ബാന, സന്ദേശം അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, 7.15ന് സപ്ര, വി. കുർബ്ബാന, വചന സന്ദേശം-ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. 4.30ന് ആഘോഷമായ തിരുനാൾ കുർബ്ബാന. ഡിസംബർ 15ന് കൊടിയിറക്ക് തിരുനാൾ.