ചങ്ങനാശേരി: സർഗക്ഷേത്ര പീപ്പിൾസ് മീഡിയേഷൻ സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് നാളെ ഉദ്ഘാടനം ചെയ്യുമെന്ന് ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളം അറിയിച്ചു. സർഗക്ഷേത്രരക്ഷാധികാരി ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ പ്രസിഡന്റ് അനിൽ സേവ്യർ നയിക്കുന്ന 'തർക്ക പരിഹാരം കോടതിക്ക് പുറത്ത്' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രൊജ്ര്രക് അവതരണവും ,സെമിനാറും നടക്കും.