വൈക്കം : എസ്. എൻ. ഡി. പി. യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ പ്രതിമാസ പ്രാർത്ഥനാ സത്സംഗവും ആനന്ദതീർത്ഥ സ്വാമികളുടെ 32-ാംമത് ചരമവാർഷികാചരണവും ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ദീപക് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.രമണൻ കടമ്പറ അനുസ്മരണ പ്രഭാഷണം നടത്തി. ശാന്തിനി അജയകുമാർ പ്രസംഗിച്ചു. ചെയർമാൻ രഞ്ജിത്ത് കറുകത്തല സ്വാഗതവും കൺവീനർ അനശ്വര ഷാജി നന്ദിയും പറഞ്ഞു.