ചങ്ങനാശേരി: ചങ്ങനാശേരിയിലെ മാലിന്യപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കണ്ടെത്താനാകാത്ത ഭരണ സമിതി നിർബന്ധ ഖരമാലിന്യ സംസ്‌കരണത്തിന്റെ മറവിൽ ളായിക്കാടിനെ ഡബിംഗ് യാർഡാക്കാൻ ശ്രമിക്കുന്നതായും ഇത് അനുവദിക്കുന്നില്ലെന്നും ബി.ജെ.പി മണ്ഡലം കമ്മിറ്റി. നിയോജക മണ്ഡലം പ്രസിഡന്റ് എ. മനോജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ. മഞ്ജീഷ്, കൗൺസിലർമാരായ എൻ.പി. കൃഷ്ണകുമാർ, പ്രസന്നകുമാരി, രമ മനോഹരൻ, ബിന്ദു വിജയകുമാർ എന്നിവർ പങ്കെടുത്തു.