പാലാ: ജനറൽ ആശുപത്രിക്കായി സർക്കാർ അനുവദിച്ച ആംബുലൻസ് മാണി. സി .കാപ്പൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ ആശുപത്രി പരിസരത്തു ചേർന്ന ഉദ്ഘാടന യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു.സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ആർ.എം.ഒ. ഡോ. അനീഷ്. കെ. ഭദ്രൻ, ഷാർലി മാത്യു.,ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, കെ. ആർ. സൂരജ് പാലാ കണ്ണൻ ഇടപ്പാടി തുടങ്ങിയവർ പങ്കെടുത്തു. പാലാ ജനറൽ ആശുപത്രി പരിസരം ടാർ ചെയ്യുന്നതിനായി 25 ലക്ഷം രൂപാ വകയിരുത്തിയിട്ടുണ്ടെന്ന് മാണി. സി. കാപ്പൻ അറിയിച്ചു. ആശുപത്രിയുടെ നവീകരണ പ്രശ്‌നം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ചർച്ച ചെയ്തപ്പോഴാണ് തന്റെ അഭ്യർത്ഥന മാനിച്ച് പുതിയ ആംബുലൻസ് അനുവദിച്ചതെന്നും എം.എൽ.എ. പറഞ്ഞു.