തലയോലപ്പറമ്പ്: ആധാരം എഴുത്ത് അസോസിയേഷൻ തലയോലപ്പറമ്പ് യൂണിറ്റിന്റെ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി.പായിക്കാട്ട് മിനി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനം തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ ജോസ് മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജില്ലാ സെക്രട്ടറി സി.എൻ ബാബു, ജോയിന്റ് സെക്രട്ടറി ജിജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം.വി ജോർജ്ജ് (പ്രസിഡന്റ്), പി.വി സതീശൻ (സെക്രട്ടറി), കെ.കെ രാജമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.