തലയോലപ്പറമ്പ്: തിരുപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റില്ലത്ത് ജിതേഷ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി വിനോദ് സഹകാർമ്മികത്വം വഹിച്ചു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ജി.ജി.മധു ദീപപ്രകാശനം നടത്തി. ഇന്ന് രാവിലെ 7 ന് പാരായണം, 10 ന് കളഭാഭിഷേകം, 10.30 ന് ഓട്ടൻതുള്ളൽ, 12.30നു പ്രസാദഊട്ട്, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 7 ന് നൃത്തനൃത്യങ്ങൾ, 9.30 ന് വിളക്ക്. നാളെ രാവിലെ 11.30 ന് ഉത്സവബലി വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 7 ന് സാമൂഹികനാടകം. 28ന് രാവിലെ 11ന് തിരുവാതിര വൈകിട്ട് 7ന് കഥകളി. 29 ന് രാവിലെ11.30 ന് പാഠകം വൈകിട്ട് 7ന് മധുരൈ ശിങ്കാരവേലൻ നയിക്കുന്ന ഗാനമേള. 30 ന് രാവിലെ 11ന് ഉത്സവബലി വൈകിട്ട് 7ന് സംഗീത സദസ്സ്, 10 ന് വിളക്ക്, ഡിസംബർ 1ന് രാവിലെ 9 ന് വലിയ ശ്രീബലി വൈകിട്ട് 4ന് പകൽപൂരം. 15കരിവീരൻമാർ എഴുന്നള്ളും, ഗജരാജ ലക്ഷണ പെരുമാൾ പാമ്പാടി രാജൻ തിടമ്പേറ്റും. പാണ്ടിമേളം, കുടമാറ്റം, മയിലാട്ടം എന്നിവ ഉണ്ടാകും. ആറാട്ട് ദിവസമായ രണ്ടിന് രാവിലെ 10ന് ഭക്തിഗാനസുധ, ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ, വൈകിട്ട് 7ന് അയ്യൻ കോവിൽ ക്ഷേത്ര കുളത്തിൽ ആറാട്ട്, നൃത്ത നാടകം, 8.30 ന് ആറാട്ട് എതിരേൽപ് എന്നിവ നടക്കും.