inauguration

അടിമാലി: ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് നെല്ലുത്പാദനത്തിന്റെ കാര്യത്തിൽ ലക്ഷക്കണക്കിന് ടണ്ണിന്റെ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി മന്ത്രി എം എം മണി പറഞ്ഞു.അടിമാലി എസ്എൻഡിപി ഹയർസെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഹയർ സെക്കന്ററി പ്രിൻസിപ്പാൾ രചന നിർവ്വഹിച്ച പദ്ധതി ഗാനം മന്ത്രി പ്രകാശനം ചെയ്തു. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെ ആനവിരട്ടി പാടശേഖരത്താണ് വിദ്യാർത്ഥികൾ പുതിയതായി വിത്തിറക്കിയിട്ടുള്ളത്.സംസ്ഥാനസർക്കാരിന്റെ നെൽകൃഷി പ്രോത്സാഹന പദ്ധതിയായ പാഠം ഒന്ന് പാഠത്തേക്ക് പദ്ധതിയുടെ ഭാഗമായാണ് അടിമാലി എൻഡിപി ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ ആനവിരട്ടി പാടശേഖരത്തിലെ തട്ടാറപ്പടി താഴ്ഭാഗത്ത് നെൽകൃഷി ഇറക്കിയിട്ടുള്ളത്.തരിശായി കിടന്നിരുന്ന രണ്ടര ഏക്കറോളം വരുന്ന വയൽ പാട്ടത്തിനെടുത്താണ് കുട്ടികളുടെ പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.എസ്എൻഡിപി സ്‌കൂളിലെ എൻഎസ്എസ്പി. സി,സ്‌ക്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്.കൃഷിയുടെ ഭാഗമായുള്ള പദ്ധതി നിർവ്വഹണ രേഖാ പ്രകാശനം അഗ്രികൾച്ചറൽ ഓഫീസർ ജയന്തി ജെ നിർവ്വഹിച്ചു.കൃഷിക്കാവശ്യമായി വരുന്ന കൂലിച്ചെലവ് വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതരിൽ നിന്നും സ്‌കൂൾ അധികൃതർ ഏറ്റ് വാങ്ങി.കൃഷിയിറക്കാൻ ഭൂമി നൽകിയ ഭൂഉടമയേയും സ്‌കൂളിലെ കുട്ടികർഷകനേയും ചടങ്ങിൽ ആദരിച്ചു.വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാട്ടർ മാനേജ്‌മെന്റ് ഡപ്യൂട്ടി ഡയറക്ടർ ബിജു പി മാത്യു . പ്രിൻസിപ്പൽ അഗ്രി കൾച്ചറൽ ഓഫീസർ രാധ, വാർഡ് മെമ്പർ എം എം അനീസ് ,പിടിഎ പ്രസിഡന്റ് പി വി സജൻ,വി.എച്ച് എസ് ഇ പ്രിൻസിപ്പാൾ പി എൻ അജിത ,എം എസ് അജി എന്നിവർ പ്രസംഗിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ ടി സാബു സ്വാഗതവും ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ്സ് കെ ആർ സുനത കൃതജ്ഞതയും പറഞ്ഞു.

ചിത്രം. അടിമാലി എസ് എൻ ഡി പി സ്‌കൂളിന്റെ നേതൃത്വത്തിൽ നടന്ന ഞാറുനടീൽ മഹോത്സവം മന്ത്രി എം എം മണി നിർവ്വഹിക്കുന്നു