രാജാക്കാട് :ബൈക്ക് മോഷണ കേസിൽ രണ്ട് പേരെ രാജാക്കാട് പൊലീസ് അറസ്റ്റു ചെയ്തു.വാത്തിക്കുടി ജോസ് പുരം അറമത്ത് ഐബിൻ (24) മുരിക്കും തൊട്ടി, ബാലയിൽ ഗീരീഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തോപ്രാംകുടിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് മുരിക്കുംതൊട്ടി സ്വദേശിക്ക് വില്പന നടത്തിയതിന് ഐബിനെയും വാഹനം വാങ്ങിയതിനാണ് ഗിരീഷിനെയും അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതി റിമാന്റ് ചെയ്തു.കുരുവിളാസിറ്റിയിൽ ഏതാനും ദിവസം മുൻപ് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഒരു ബൈക്ക് നിറുത്താതെത്താതെ ഓടിച്ചു പോയി.ഈ ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഒരു മാസം മുൻപ് നടന്ന മോഷണം പുറത്താകുന്നത്. ബൈക്ക് ഓടിച്ചിരുന്ന ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഐബിനും മാറ്റൊരാളും കൂടിയാണ് നിസ്സാര വിലയ്ക്ക് ബൈക്ക് തനിക്ക് തന്നതെന്ന് ഗിരീഷ് പൊലീസിനോട് പറഞ്ഞു .തുടർന്ന് പൊലീസ് വാത്തിക്കുടിയിൽ എത്തി ഐബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഒളിവിൽ പോയി. ഇയാൾ മുൻപും വാഹന മോഷണ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.