രാജാക്കാട് :പെരുന്നാൾ കൂടിയശേഷം മകൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ ആംബുലൻസ് തട്ടി പരിക്കേറ്റ വീട്ടമ്മ മരിച്ചു. എല്ലക്കൽ മേരിലാന്റ് കോയിക്കക്കുടി കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (77) ആണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രി പത്തേമുക്കാലോടെയാണ് അപകടം നടന്നത്. മമ്മട്ടിക്കാനത്ത് മകൾ മിനിക്കൊപ്പം താമസിക്കുകയായിരുന്ന മറിയാമ്മ കുടുംബാംഗങ്ങൾക്കൊപ്പം രാജാക്കാട് പള്ളിയിലെ പെരുന്നാൾ കൂടാൻ എത്തിയതായിരുന്നു. ഇതിനു ശേഷം രാത്രി പത്തേമുക്കാലോടെ എല്ലാവരും ചേർന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് മാങ്ങാത്തൊട്ടി ഭാഗത്തുനിന്നും എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണമടഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദേഹം ഇന്ന് വൈകിട്ട് നാലിന്ന് മേരിലാന്റ് സെന്റ് മേരീസ് പള്ളിയിൽ സംസ്‌കരിക്കും.
ജോൺസൺ, ഷെർളി, ബിജു, എൽസമ്മ എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ : പോളി, സിനി, പരേതനായ മാത്യു, ജോണി.