ചങ്ങനാശേരി: നഗരസഭ കൗൺസിൽ തീരുമാന പ്രകാരം ഉത്സവകാലങ്ങളിൽ നടക്കുന്ന ചടങ്ങുകൾ ഹരിത പ്രോട്ടോകോൾ പ്രകാരം നടത്താൻ തീരുമാനം. പാറേൽ പള്ളി പെരുന്നാൾ, ചന്ദനക്കുട മഹോത്സവം, ചിറപ്പ് മഹോത്സവം എന്നീ ഉത്സവ ആഘോഷങ്ങൾ ഇനി ഹരിത പ്രോട്ടോകോൾ പ്രകാരം മാത്രമായിരിക്കും നടക്കുക. ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപയോഗിക്കപ്പെടുന്ന പേപ്പർ പ്ലേറ്റുകൾ, ഡിസ്‌പോസിബിൾ ബോട്ടിൽ, ഡിസ്‌പോസിബിൾ ഗ്ലാസ്, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കപ്പെടും. ഫ്ലെക്‌സ് ബോർഡുകൾ, ബാനറുകൾ എന്നിവയും നിരോധിച്ചു. ഹരിത ചട്ടം നടപ്പിലാക്കുന്നതിന് മുന്നോടിയായി വ്യാപാരി വ്യവസായി സംഘടനകൾ, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവർ, വിവിധ സാമുദായിക സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി വിവിധ സന്നദ്ധ സംഘടനകളുടേയും സംയുക്ത യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.