അടിമാലി: സമൃദ്ധി ജെഎൽജി ക്യാമ്പയിന്റെ ബൈസൺവാലി സിഡിഎസ് തല ഉദ്ഘാടനം നടന്നു.തരിശ്ശായി കിടക്കുന്ന കൃഷിയിടങ്ങൾ കൃഷിയോഗ്യമാക്കുക,ജെഎൽജികളുടെ ശാക്തീകരണം സാദ്ധ്യമാക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സമൃദ്ധി ജെഎൽജി ക്യാമ്പയിന് രൂപം നൽകിയിട്ടുള്ളത്.പൊട്ടൻകാട്ടിൽ നടന്ന ബൈസൺവാലി സിഡിഎസ് തല ഉദ്ഘാടനം മന്ത്രി എം എം മണി നിർവ്വഹിച്ചു.
സിഡിഎസിൽ ജിയോ ടാഗ് ചെയ്ത 150 ജെഎൽജി ഗ്രൂപ്പുകൾക്കുള്ള സൗജന്യ പച്ചക്കറിത്തൈകൾ ചടങ്ങിൽ വിതരണം ചെയ്തു.ജില്ലാ മിഷൻ കോഡിനേറ്റർ ടി. ജി അജേഷ് പദ്ധതി വിശദീകരണം നടത്തി.ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിഡിഎസ് ചെയർപേഴ്‌സൺ ബിന്ദു സജി,ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
സമൃദ്ധി ജെഎൽജി ക്യാമ്പയിന്റെ ബൈസൺവാലി സിഡിഎസ് തല ഉദ്ഘാടനം മന്ത്രി എം എം മണി നിർവ്വഹിക്കുന്നു