പൊൻകുന്നം: ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. എൻ.എസ്.എസ്.പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റിയംഗം എം.ജി.ബാലകൃഷ്ണൻ നായർ ആചാര്യവരണം നിർവഹിച്ചു. യജ്ഞാചാര്യൻ ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി മാഹാത്മ്യപ്രഭാഷണം നടത്തി. ഡിസംബർ ഒന്നിനാണ് സമാപനം.