കോട്ടയം : ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളാ കോൺഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ 30ന് പ്രകടനവും, പൊതുസമ്മേളനവും, കെ.എം മാണി അനുസ്മരണവും നടത്തും. നിയോജകമണ്ഡലം സമ്മേളനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിർവഹിക്കും. തോമസ് ചാഴിക്കാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, സണ്ണി തെക്കടം, പി.എം മാത്യു തുടങ്ങിയവർ സംസാരിക്കും. ഡിസംബർ, ജനുവരി മാസങ്ങളിലായി മറ്റ് എട്ട് നിയോജകമണ്ഡലങ്ങളിലും റാലി ഉൾപ്പടെയുള്ള വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.