മുണ്ടക്കയം ഈസ്റ്റ്: വിനോദസഞ്ചാര കേന്ദ്രമായ പെരുവന്താനം പാഞ്ചാലിമേട്ടിലെ വാഹനാപകടത്തിൽ പരിക്കേറ്റ യുവതീ യുവാക്കൾ ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന് സൂചന . ഞായറാഴ്ച രാത്രി 10.30ഓടെ കണയങ്കവയൽ റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വിനോദ സഞ്ചാരികളും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് രണ്ടുപേരുടേയും കൈത്തണ്ട മുറിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും പുത്തൻകുരിശിൽ നിന്നും ഒളിച്ചോടിപ്പോന്നതാണെന്ന് വ്യക്തമായി. രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ കാണാതായത് സംബന്ധിച്ച് ഭർത്താവ് പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള ഐസ്‌ക്രീം കടയിലെ ജീവനക്കാരനാണ് ഒപ്പമുണ്ടായിരുന്ന യുവാവ്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും ബന്ധുക്കളും പുത്തൻകുരിശ് പൊലീസും എത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി