പനമറ്റം: ദേശീയ വായനശാലയുടെ വയോജന വിഭാഗമായ ദേശീയ ഗുരുജനവേദിയുടെ വാർഷികം പ്രസന്നൻ ആനിക്കാട് ഉദ്ഘാടനം ചെയ്തു. എം.ജെ.കരുണാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.വിജയൻ, എ.പി.വിശ്വം, എം.കെ.രാധാകൃഷ്ണൻ, ടി.പി.കൃഷ്ണൻ നായർ, ജിഷമോൾ ടി.ചന്ദ്രൻഎന്നിവർ പ്രസംഗിച്ചു. അംഗങ്ങൾക്കുള്ള ചികിത്സാസഹായം വിതരണം ചെയ്തു. ഭാരവാഹികളായി പി.വിജയൻ(പ്രസി.), വി.ജി.മുരളീധരൻ(സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.