തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫാർമേഴ്‌സ് ബാങ്കിന് സഹകരണ വകുപ്പിന്റെ അംഗീകാരം. മഹാപ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് തലയോലപ്പറമ്പ് ഫാർമേഴ്‌സ് ബാങ്കിന്റെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ച് നൽകിയതിനാണ് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. ബാങ്ക് പ്രസിഡന്റ് പി.വി.കുര്യൻ പ്ലാക്കോട്ടയിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പക്കൽനിന്നും ഷീൽഡ് ഏറ്റുവാങ്ങി. ബാങ്ക് എം.ഡി ടി.ആർ. സുനിൽ ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.