കോട്ടയം: ബോധി ധർമ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏകദിന ശിൽപ്പശാല ഡോ.പി.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.ഹരീഷ് ചമ്പക്കര, സജി പി തോമസ് എന്നിവർ വിഷയാവതരണം നടത്തി. പി.എം.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ബോധി ധർമ ട്രസ്റ്റ് ഭാരവാഹികൾ മരണാനന്തരം ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് വിട്ടു കൊടുക്കാനുള്ള സമ്മത പത്രം ഡോ.പി.കെ.ബാലകൃഷ്ണന് കൈമാറി. വി.സി.സുനിൽ, സി.ജെ.തങ്കച്ചൻ, പി.ജി ഗോപി, ടോമി മാത്യൂ, ടി.എ.തമ്പി, അഡ്വ.കെ. ദേവ്, ആനിക്കാട് ഗോപിനാഥ്, ബിനോ ചിറക്കിയിൽ എന്നിവർ പ്രസംഗിച്ചു.