
തൂക്കുപാലം: ഇല്ലിക്കാനം ആശാന്റയ്യത്ത് എ.സി രാജേഷ് (50) സ്വന്തം പുരയിടത്തിലെ മാവിൽ തുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. തിങ്കളാഴ്ച്ച പകൽ 3.30 നാണ് ജ്യേഷ്ഠന്റെ ഭാര്യ വീട്ടിലേക്ക് പോകുമ്പോൾ മാവിന്റെ ശിഖരത്തിൽ തുങ്ങിനിൽക്കുന്നത് കണ്ടത്. ഭാര്യയും മകനും കുലിപ്പണിക്ക് പോയിരുന്നു. കുറേക്കാലമായി ഓട്ടോ ഓടിച്ചിരുന്ന രാജേഷ് പച്ചമത്സ്യത്തിന്റെ വ്യാപാരം തുടങ്ങിയിട്ട്. നെടുംകണ്ടം പൊലിസ് അസ്വഭാവികമരണത്തിനു കേസ് എടുത്തു. ഭാര്യ: ഓമന. മകൻ: അജേഷ്. മരുമകൾ: ശ്രുതി. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ.