g-sukumaran-nair-

കോട്ടയം: സുപ്രീംകോടതിയുടെ പരാമർശം കണക്കിലെടുത്ത് ശബരിമല ഭരണ നിർവഹണത്തിന് പുതിയ നിയമം കൊണ്ടുവന്നാൽ ഫലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തകരുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ശബരിമലയിലെ വരുമാനംകൊണ്ടാണ് 1200ഓളം ക്ഷേത്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിലനിൽക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തണം.

ശബരിമല വികസനത്തിന് ഹൈക്കോടതിയുടെ ഹൈപവർകമ്മിറ്റി നിലവിലുണ്ട്. ദേവസ്വം ബോർഡും ഹൈപവർകമ്മിറ്റിയും യോജിച്ചാണ് മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള വികസനപ്രവർത്തനങ്ങൾ നടത്തുന്നത്. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഹൈക്കോടതി അവലോകനം ചെയ്യാറുമുണ്ട്. ഈ സാഹചര്യത്തിൽ, ശബരിമലവികസനത്തിന് ഇനി മറ്റൊരു അതോറിറ്റി രൂപീകരിക്കേണ്ട ആവശ്യമുണ്ടോയെന്ന് സർക്കാർ ചിന്തിക്കണം.