കോട്ടയം: സണ്ണി കലൂരിന്റെ ഓർമ്മകൾ പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നതാണന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കോൺഗ്രസ് നേതാവും, മുൻ മുൻസിപ്പൽ ചെയർമാനുമായിരുന്ന സണ്ണി കലൂരിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കുര്യൻ ജോയി ഫോട്ടോ അനാഛാദനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി, ടോമി കല്ലാനി, നഗരസഭാദ്ധ്യക്ഷ ഡോ.സോനാ പി.ആർ, കെ.പി.സി.സി നേതാക്കളായ പി.എ സലീം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, പി.എസ് രഘുറാം, എം.ജി ശശിധരൻ, നന്തിയോട് ബഷീർ എന്നിവർ സംസാരിച്ചു. സണ്ണി കലൂർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്യാഷ് അവാർഡും എവർറോളിംഗ് ട്രോഫികളും വിതരണം ചെയ്തു .