ചങ്ങനാശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ സമാപിച്ചു. വ്യാപാരികൾ അണിനിരന്ന പ്രകടനം റെയിൽവേ ബൈപാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി പൊതു സമ്മേളനം നടന്ന പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. പെരുന്ന ബസ് സ്റ്റാൻഡിൽ ചേർന്ന പൊതു സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി കെ. എസ് മണി സ്വാഗതം പറഞ്ഞു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ പ്രൊഫ. എം. ടി ജോസഫ് മുതിർന്ന വ്യാപാരികളെ സമ്മേളനത്തിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം ലെനിൻ സംഘടനാ വിശദീകരണം നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി റസൽ, സ്വാഗത സംഘം ചെയർമാൻ കെ.സി ജോസഫ്, രാജു ജോൺ, ബിനു നിറോസ്, എം. കെ ജയകുമാർ, ജി. സുരേഷ് ബാബു, പത്മാ സദാശിവൻ, കൃഷ്ണ കുക്കി, അന്നമ്മ രാജു എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ ജോജി ജോസഫ് നന്ദി പറഞ്ഞു.