പാലാ: ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഡിജിറ്റൽ അക്കൗണ്ട് ഓപ്പണിംഗ് മേള നാളെ രാവിലെ 9 മുതൽ 4 വരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ നടക്കും. അക്കൗണ്ടുകൾ തുടങ്ങുവാനുള്ളവർ ആധാർ നമ്പരും മൊബൈൽ ഫോണുമായി നേരിട്ട് വരണം. സീറോ ബാലൻസിൽ അക്കൗണ്ട് തുടങ്ങുവാൻ സാധിക്കും. പോസ്റ്റൽ സേവിംഗ്‌സ് അക്കൗണ്ടുകൾ ഉള്ളവർ പാസ്സ് ബുക്കുമായി വരണം. സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ് കോപ്പി, രണ്ട് ഫോട്ടോ, 50 രൂപ എന്നിവ കൊണ്ടുവരണം, എ.റ്റി.എം. കാർഡ് ലഭിക്കും. ഡിജിറ്റൽ അക്കൗണ്ടുകൾ തുടങ്ങുവാനുള്ളവർക്ക് ആധാർ നമ്പരും, മൊബൈൽ ഫോണും മാത്രം മതിയാകും. ഫോൺ 04822 212239