കോട്ടയം: വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗ് സംസ്ഥാന കൺവെൻഷൻ കോഴിക്കോട് വൈ.എം.സി.എ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യാപാരികളെ മുഴുവനായി ബാധിക്കുന്ന വയനാട്ടിലെ രാത്രികാല യാത്രാനിരോധനം പിൻവലിക്കണമെന്നും ബദൽ മാർഗ്ഗങ്ങളില്ലാതെ അപ്രായോഗികമായ പ്ളാസ്റ്റിക്ക് നിരോധനം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നിസാർ കോട്ടക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. കെ. സേതുമാധവൻ, എം. കെ. തോമസ്‌കുട്ടി, കെ.കെ.വാസുദേവൻ, പി. സി. ജേക്കബ്, ടി.ബി.നാസർ, കെ. പി. ഹസ്സൻ ഇടുക്കി, വി.എം. ലത്തീഫ് അഗളി എന്നിവർ സംസാരിച്ചു.

പ്രസിഡന്റ് : ജോജിൻ ടി. ജോയ് (വയനാട്), ജനറൽ സെക്രട്ടറി : മനാഫ് കാപ്പാട് (കോഴിക്കോട്), ട്രഷറർ: മണികണ്ഠൻ (കാസർകോഡ്) എന്നിവരെയും വൈസ് പ്രസി‌ഡന്റുമാരായി എ. ജെ. റിസായ് (എറണാകുളം), സുനീർ ഇസ്മയിൽ (ആലപ്പുഴ), വി. എസ്. ഷജീർ (പത്തനംതിട്ട), റിയാസ് (കണ്ണൂർ), ജിന്റു കുര്യൻ (കോട്ടയം), അക്രം (മലപ്പുറം) എന്നിവരെയും തിരഞ്ഞെടുത്തു.