aadarichu

വൈക്കം : ചെമ്മനത്തുകര ഗവ.യു.പി സ്‌ക്കൂളിന്റെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി 'വിദ്യാലയം പ്രതിഭകളിലേക്ക് " എന്ന പദ്ധതി പ്രകാരം സ്‌കൂൾ പരിസരത്തുള്ള പത്ത് പ്രതിഭകളെ ആദരിച്ചു. വിദ്യാർത്ഥികൾക്കായി സൗജന്യ പരീക്ഷ പരിശീലന കളരി സംഘടിപ്പിക്കുകയും സാമൂഹ്യ സന്നദ്ധ വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിദ്ധ്യവുമായ വി.വി കനകാംബരൻ മാഷ്, കലാരംഗത്തും നാടക രചനയിലും അഭിനയ മേഖലയിലും പ്രതിഭയായ വൈക്കം നാണപ്പൻ, മൃദംഗ വായന രംഗത്ത് തനതായ വ്യക്തി മുദ്റ പതിപ്പിച്ച വൈക്കം ഷൈൻകുമാർ , ഗ്രന്ഥശാല പ്രവർത്തന രംഗത്ത് വർഷങ്ങളുടെ മികവ് തെളിയിച്ച അഡ്വ. എ രമണൻ കടമ്പറ, മ്യൂസിക്കൽ ഇൻസ്ട്രമെന്റ് പ്രതിഭ പ്രഭാഷ് വൈക്കം, സംഗീത പ്രതിഭകളായ ആര്യാ ചെല്ലപ്പൻ , അരുണ ചെല്ലപ്പൻ, കോൽകളി രംഗത്ത് മികവ് തെളിയിച്ച കുട്ടപ്പൻ ആശാൻ ചെമ്മനത്തുകര, നാടൻ പാട്ട് പ്രതിഭ മധു പാട്ടത്തിൽ, ചിത്രകാരൻ സി.ജി പ്രകാശൻ, കരകൗശല പ്രതിഭ മനു പ്രകാശ് എന്നിവരെ സ്‌ക്കൂൾ അദ്ധ്യാപകരും , പി.ടി.എ ഭാരവാഹികളും കുട്ടികളും ചേർന്ന് വീടുകളിലെത്തി പൂചെണ്ട് നൽകി ആദരിച്ചു. ഹെഡ്മാസ്​റ്റർ എം.വി ഷാജി, അദ്ധ്യാപകരായ അജയകുമാർ, രാജിത, ദിവ്യാ ദാസ്‌കരൻ, സൗമ്യ ,പി.ടി.എ അംഗം വിനീത, സ്‌കൂൾ സ്​റ്റാഫ് റെജി എന്നിവർ നേതൃത്വം നൽകി.