വടക്കേക്കര: വടക്കേക്കര തൊമ്മൻപടിക്ക് സമീപം മൊബൈൽ ടവർ നിർമ്മിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ ജനകീയ സമരസമിതി രൂപീകരിച്ചു. ഇന്ന് വൈകിട്ട് 6.30ന് ജനകീയ കൺവെൻഷൻ നടത്തും. മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ വടക്കേക്കര വളളത്തോൾ ലൈബ്രറി കമ്മറ്റിയും, ജനശ്രീ സുസ്ഥിര വികസന സമിതിയും, മഹാത്മാ റസിഡന്റ്സ് അസോസിയേഷനും പ്രതിഷേധിച്ചു.