കറുകച്ചാൽ: സംരക്ഷണമതിലും തിട്ടയും ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ. നെടുംകുന്നം പഞ്ചായത്ത് 13-ാം വാർഡിൽ കറ്റുവെട്ടി കോളനിയിൽ മുഞ്ഞനാട്ടുകടുപ്പിൽ പീലിപ്പോസ് ഏലിയാസിന്റെ വീടാണ് അപകടാവസ്ഥയിലായത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ മഴയെ തുടർന്ന് മുറ്റത്തിന്റെ ഒരുഭാഗവും സംരക്ഷണമതിലും പത്തടിയോളം താഴ്ചയിൽ സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മുറ്റത്തിന് വിള്ളലുമുണ്ട്. ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല, പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ്, വാർഡംഗം രാജമ്മ രവീന്ദ്രൻ, രവി സോമൻ, ജോ ജോസഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.