തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ആട് വളർത്തൽ പ്രോജക്ടിന്റെ ഉദ്ഘാടനം നടത്തി. ബ്രഹ്മമംഗലത്ത് നടന്ന ചടങ്ങിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ വനിതാ ഗുണ ഭോക്താക്കൾക്ക് ആട്ടിൻ കുട്ടികളെ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം 49 ഗുണഭോക്താക്കൾക്കായി 2,94,000 രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.ആദ്യ ഘട്ടമായി 15 പേർക്കാണ് ആട്ടിൻകുട്ടികളെ നൽകിയത്.മറ്റുള്ള ഗുണഭോക്താക്കൾക്ക് അടുത്ത ആഴ്ച വിതരണം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗങ്ങർ, മൃഗാശുപത്രി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.